Times Kerala

‘മാഡം കെട്ടുകഥയല്ല’;സിനിമാ രംഗത്തുള്ളയാള്‍,ഈ മാസം 16നുള്ളില്‍ വിഐപി കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും പള്‍സര്‍ സുനി

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡം ഒരു കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി. മാഡം സിനിമാ രംഗത്ത് നിന്നുള്ള ഒരാളാണ്. ഈ മാസം 16നുള്ളില്‍ ആലുവയിലുള്ള വിഐപി മാഡം ആരാണെന്ന്  പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു.ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്.കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Related Topics

Share this story