Nature

കൺതടങ്ങളിൽ കറുപ്പോ.?

കൺതടങ്ങളിലെ കറുപ്പ് ഒരു പ്രശ്‌നമാണോ? ഒന്ന് ശ്രദ്ധിച്ചാൽ ഇത് മാറ്റാൻ കഴിയും. ഉറക്കം കുറയുന്നത്, ടെൻഷൻ,കംമ്പ്യൂട്ടറിന്റെയും ഫോണിന്റെയും അമിത ഉപയോഗം എന്നിവ കണ്ണിനു ചുറ്റും കറുപ്പ് വ്യാപിക്കാൻ ഇടയാക്കും. ചില എളുപ്പമാർഗത്തിലൂടെ കൺതടങ്ങളിലെ കറുപ്പ് മാറ്റാം.

കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ വെള്ളരിക്കയോ ഉരുളക്കിഴങ്ങോ കണ്ണിനു മുകളിൽ വച്ച് 10 മിനിറ്റ് കണ്ണടച്ചു കിടക്കുക. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്തൽ കണ്ണിനു ചുറ്റമുള്ള കറുപ്പ് കുറയും. രക്തചന്ദനം തേനിൽ ചാലിച്ച് കിടക്കും മുമ്പ് കൺതടങ്ങളിൽ പുരട്ടിയ ശേഷം പിറ്റെന്നു രാവിലെ തണുന്ന വെള്ളത്തിൽ തുടകയ്ക്കുക. ആഴ്ചയിൽ നാലു ദിവസം ഇങ്ങനെ ചെയ്യാം. ഐസ് ക്യൂബ് വച്ച് കണ്ണിന്റെ അടയിൽ കറുപ്പുള്ള ഭാഗത്ത തടവുന്നതും ഗുണം ചെയ്യും. തക്കാളിയും നാരങ്ങനീരും കൺതടങ്ങളിൽ പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുന്നതും നല്ലതാണ്.

You might also like

Comments are closed.