chem

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വന്‍ബോംബ് ശേഖരം പിടികൂടി; പരാതി നല്‍കിയത് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വന്‍ ബോംബ് ശേഖരം കണ്ടെടുത്തു. പേയാട് ജംഗ്ഷനില്‍ അരുണ്‍ലാലിന്റെ വീട്ടില്‍ നിന്നാണ് ഉഗ്രശേഷിയുള്ള നാല് നാടന്‍ബോംബുകള്‍ പൊലീസ് പിടിച്ചെടുത്തത്. ഇയാളുടെ അച്ഛന്‍ അയ്യപ്പനാണ് പൊലീസിനെ വിവരം അറിയിച്ചത്. അരുണ്‍ലാല്‍ ഇപ്പോള്‍ ഒളിവിലാണ്.സിപിഐ എം പേയാട് ലോക്കല്‍കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസിലെ പ്രതിയാണ് അരുണ്‍ലാല്‍. ഇയാള്‍ക്കെതിരെ പിതാവിനെ മര്‍ദ്ദിച്ചെന്ന കേസും നിലവിലുണ്ട്. പ്രതി സ്ഥിരം പ്രശ്‌നക്കാരനാണെന്നും പൊലീസ് പറയുന്നു.പൊലീസ് വീട്ടിലെത്തിയ ശേഷമാണ് പിതാവ് തന്നെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതെന്ന് അറിയുന്നത്. ബോബുകള്‍ ഒളിപ്പിച്ചുവെച്ച സ്ഥലം കാട്ടിക്കൊടുത്തതും പിതാവാണ്. പൊലീസ് എത്തുന്ന വിവരം അറിഞ്ഞതോടെ അരുണ്‍ലാല്‍ ഒളിവില്‍ പോവുകയായിരുന്നു. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം മലയന്‍കീഴ് പൊലീസ് കേസെടുത്തു.

You might also like

Comments are closed.