Chem 2019 June

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം..

കാലവർഷത്തിൽ രോഗങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ, ജപ്പാൻ ജ്വരം, ചെള്ളുപനി എന്നിങ്ങനെ പലതരം പനികളുടെ കാലം കൂടിയാണ് അത്. ഇതേകൂടാതെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, മലേറിയ, വയറിളക്ക രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വേറെയും. മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഒരു പരിധി വരെ നമുക്ക് മുൻകരുതലുകളിലൂടെ സാധിക്കും.

മഴക്കാലത്ത്…

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
വ്യക്തിശുചിത്വം പാലിക്കുക.
കിണറുകൾ മാസത്തിലൊരിക്കലെങ്കിലും ക്ലോറിനേറ്റ് ചെയ്യുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക.
കൊതുകു വളരുന്ന സാഹചര്യങ്ങൾ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കണ്ടെത്തി നശിപ്പിക്കക.
വീട്ടിൽനിന്ന് കൊതുകിനെ അകറ്റാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക.
മലിനജലവുമായി സമ്പർക്കം ഒഴിവാക്കുക, ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ പൊതുകുളങ്ങളിലെയും പുഴകളിലെയുമൊക്കെ കുളിയും നനയും ഒഴിവാക്കുക.
അഞ്ച് ദിവസത്തിലധികം പനി നീണ്ടുനിൽക്കുക, ശരീരത്തിൽ ചുവന്ന പാടുകൾ കാണുക, ശരീരവേദന, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് ഉപദേശം തേടുക.

Loading...
You might also like

Leave A Reply

Your email address will not be published.