Times Kerala

രജനീകാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജന്‍ കൂടിക്കാഴ്ച നടത്തി

 

ചെന്നൈ: രാഷ്​ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ്​ സൂപ്പർതാരം രജനികാന്തുമായി ബി.ജെ.പി എം.പി​ പൂനം മഹാജൻ കൂടിക്കാഴ്​ച നടത്തി. ചെന്നൈയിലെ പോയസ്​ ഗാർഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്​ച.

താൻ കണ്ടതിൽവെച്ച്​ ഏറ്റവും എളിമയുള്ള ദമ്പതികൾ എന്ന പ്രതികരണത്തോടെ രജനീകാന്തിനോടും ഭാര്യ ലതയോടുമൊപ്പമുള്ള ചിത്രങ്ങൾ പൂനം ട്വിറ്ററിൽ പങ്കുവെച്ചു. ‘ഗ്​ളോബൽ സിറ്റിസൺ’ എന്ന വിദ്യാഭ്യാസ പദ്ധതിയിൽ രജനീകാന്ത്​ ഭാഗമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി പൂനം പറഞ്ഞു.

രജനി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ നിലനിൽക്കു​ന്ന സാഹചര്യത്തിലാണ്​ ബി.ജെ.പി യുവജന സംഘടനയുടെ ദേശീയ അധ്യക്ഷയുടെ സന്ദർശനം. എന്നാൽ ചെന്നൈയിൽ ബി.ജെ.പി യുവജന റാലിയിൽ പ​െങ്കടുക്കാനെത്തിയ പൂനം ഉപചാരത്തി​​​െൻറ ഭാഗമായാണ്​ രജനികാന്തിനെയും കുടുംബത്തെയും സന്ദർശിച്ചതെന്ന്​ ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ​

Related Topics

Share this story