Times Kerala

ജാമ്യം തേടി ഗംഗേശാനന്ദ വീണ്ടും ഹൈക്കോടതയിൽ

 

കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദ വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പെണ്‍കുട്ടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സ്വാമി. വിദഗ്ധ ചികിത്സ തേടുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്വാമിക്കു വിദഗ്ധ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേസ് അവസാന ഘടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് സ്വാമിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളിയത്.

Related Topics

Share this story