ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ജീപ്പ് മോഡല്‍ വാഹനങ്ങള്‍ (ബൊലേറോ/ ക്വാളിസ് /റ്റാറ്റാ സുമോ, സമാന മോഡലുകള്‍) പ്രതിമാസ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിനായി താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. പ്രതിമാസ നിരക്ക്, വാഹനത്തിന്റെ ഉടമസ്ഥത, ഇന്‍ഷൂറന്‍സ്, ടാക്സ്, ടാക്സ് പെര്‍മിറ്റ്, വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് എന്നീ രേഖകളുമായി മുദ്രവെച്ച കവറില്‍ ജൂലൈ 15 നകം ദര്‍ഘാസുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 0491 2505535.
Also Read