Chem 2019 June

ലൈംഗികാസ്വാദനത്തിന്റെ പുതുവഴികള്‍.!

ലൈംഗികത സന്താനോല്‍പാദനത്തിനു വേണ്ടി മാത്രമുള്ളതല്ല. ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും തീരങ്ങള്‍ പൂകാന്‍ ലൈംഗികതയെ കുറിച്ചുള്ള നല്ല അറിവുകള്‍ പങ്കാളികള്‍ തമ്മില്‍ പങ്കു വെക്കുന്നതും, മധുര സംസാരങ്ങളും, വസ്ത്രധാരണ രീതികളും, മാനസിക ഉല്ലാസവും അത്യാവശ്യമാണ്. ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മ ഒട്ടനവധി പേരുടെ ദാമ്പത്യ ജീവിതത്തെ ബാധിച്ചിരിക്കുന്നു.

സെക്‌സ് പലപ്പോഴും ആവര്‍ത്തനവിരസമാകാറുണ്ട്. പല ദമ്പതിമാരും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയും ഇതുതന്നെയാണ്. പ്രത്യേകിച്ച് പുരുഷന്മാര്‍. സെക്‌സിലെ ഈ ആവര്‍ത്തനവിരസത ചിലപ്പോഴൊക്കെ വിവാഹേതര ബന്ധങ്ങള്‍ക്കു വഴിതെളിക്കാറുണ്ട്. സെക്‌സില്‍ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ ആസ്വാദനത്തിന്റെ പുതുവഴികള്‍ തേടുകയാണ് പ്രതിവിധി. ഓരോരുത്തരുടെയും ഭാവനയനുസരിച്ചാണ് സെക്‌സില്‍ പുതുമകള്‍ പരീക്ഷിക്കേണ്ടത്. ലൈംഗികാസ്വാദനത്തിന്റെ പുതുവഴികള്‍ പരീക്ഷിക്കന്നത് ജീവിതത്തിലെ ആവര്‍ത്തന വിരസത ഒഴിവാക്കാനും സെക്‌സ് ഏറെ സംതൃപ്തമാകുവാനും സഹായിക്കും.

പങ്കാളിയുടെ സമ്മതം കൂടാതെ ഒരിക്കലും സെക്‌സിനായി ശ്രമിക്കരുത്. ഭാര്യയാണെങ്കിലും സമ്മതം ഇല്ലാതെ ഒന്നിനും മുതിരരുത്. തുടക്കക്കാരാണെങ്കില്‍ അവര്‍ക്ക് നിങ്ങളെ അടുത്തറിയാന്‍ കുറച്ച് സമയം കൊടുക്കുന്നത് നല്ലതാണ്. അവള്‍ പതിവില്‍ കൂടുതല്‍ നാണം കാണിക്കുന്നുണ്ടെങ്കില്‍ സെക്‌സ് കുറച്ചുകഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിക്കണം. അര്‍ഥം വച്ചുള്ള സംഭാഷണങ്ങളും ആംഗ്യങ്ങളും ലൈംഗികത കൂടുതല്‍ ഊഷ്മളമാക്കും. ഉള്ളിലെ ലൈംഗിക താല്‍പര്യങ്ങളും ആവശ്യങ്ങളും ഈ സംഭാഷങ്ങളിലൂടെ പങ്കാളികള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നു. ഇണയുടെ വസത്രത്തില്‍ പോലും പുരുഷനില്‍ താല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. തുടക്കം ചുംബനത്തോടെയാവട്ടെ, ചുംബനങ്ങള്‍ സ്‌നേഹത്തിന്റെ അടയാളമാണ്.

മധുരസംസാരം

സംസാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സെക്‌സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാം. സംസാരത്തിനായി കൂടുതല്‍ സമയം നീക്കി വയ്ക്കണം. സംസാരത്തില്‍ പ്രണയവും രതിയും കടന്നുവരാം. അര്‍ഥംവച്ചുള്ള സംഭാഷണങ്ങളും ആംഗ്യങ്ങളും ലൈംഗികത കൂടുതല്‍ ഊഷ്മളമാക്കും. ഉള്ളിലെ ലൈംഗിക താല്‍പര്യങ്ങളും ആവശ്യങ്ങളും ഈ സംഭാഷങ്ങളിലൂടെ പങ്കാളികള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നു. ഇതിനായി സ്വകാര്യ നിമിഷങ്ങള്‍ സൃഷ്ടിക്കണം.

ഇണയുടെ ലൈംഗികാഗ്രഹങ്ങള്‍ കേള്‍ക്കുന്നതുതന്നെ ഉത്തേജനം പകരുന്നതാണ്. സംസാരം കുറയുന്നു എന്നതാണ് ഇന്ന് പല ദമ്പതിമാരും നേരിടുന്ന വലിയ പ്രശ്‌നം. ആശയവിനിമയത്തിന്റെ അഭാവം ലൈംഗികാസ്വാദനത്തെ തകര്‍ക്കും. ലജ്ജയോ, മടിയോ കൂടാതെ എന്തും തുറന്നു പറയാനുള്ള അവസരമാണ് ഇത്തരത്തിലുള്ള സംസാരത്തിലൂടെ പങ്കാളികള്‍ക്ക് സാധ്യമാകുന്നത്. ആശയവിനിമയത്തിന്റെ അഭാവം മൂലം പങ്കാളികളുടെ ലൈംഗിക താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. സെക്‌സ് ഏറ്റവും വിരസമാകാന്‍ ഇതു കാരണമായേക്കാം.

രതി ഉണര്‍ത്താന്‍ മസാജ്

മസാജിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും വിശാലമായ ചര്‍മ്മത്തിലെ സ്പര്‍ശനവും തലോടലും ഒക്കെ പ്രണയാനുഭൂതികള്‍ ഉളവാക്കുകയും രതിഭാവങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. പരസ്പരം സ്‌നേഹിക്കുന്ന രണ്ടുപേര്‍ തമ്മില്‍ പങ്കിടാനുള്ള ഒരു ഇന്ദ്രിയാനുഭൂതിയാണ് മസാജ്. എന്നാല്‍ വൈദ്യന്മാര്‍ തിരുമ്മുന്നതുപോലെ ദമ്പതിമാര്‍ക്കിടയിലെ മസാജിന് പ്രത്യേക സാങ്കേതികതകള്‍ ഒന്നുമില്ല. രതിയുണര്‍ത്തുന്ന ശരീരഭാഗങ്ങളില്‍ വളരെ സാവകാശം വിരലോടിച്ച് മാസജിന് തുടക്കമിടാം.

ഇരുന്നോ കിടന്നോ മസാജ് ചെയ്യാവുന്നതാണ്. നട്ടെല്ലു പോലുള്ള മര്‍മസ്ഥാനങ്ങള്‍ക്ക് അമിത ആയാസം ലഭിക്കുന്നവിധമാകരുത്. വസ്ത്രം ധരിച്ചും ധരിക്കാതെയും മസാജ് ചെയ്യാം. ദേഹത്ത് എണ്ണപുരട്ടി മസാജ് ചെയ്യുന്നതാണ് കൂടുതല്‍ ആസ്വാദ്യകരം. കുളിക്കുന്നതിനു മുമ്പുള്ള സമയമാണ് നല്ലത്. ഹൃദ്യമായ നേര്‍ത്ത സംഗീതം അകമ്പടിയുണ്ടാകുന്നതും നല്ലത്. ബലം പ്രയോഗിച്ച് തടവരുത്.

വേറിട്ട പൊസിഷനുകള്‍

ഒരേരീതിയിലുള്ള ലൈംഗിക ബന്ധമാണ് പല ദമ്പതിമാരും തുടരുന്നത്. സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമുള്ള സാധാരണ രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ ദമ്പതിമാര്‍ ശ്രമിക്കുക. എന്നാല്‍ അശ്ലീല പുസ്തകങ്ങളിലും ബ്ലൂഫിലുമുകളിലും കാണുന്ന രീതികള്‍ ഒരിക്കലും പരീക്ഷിക്കരുത്. പൊസിഷനുകള്‍ പങ്കാളി ഏകപക്ഷീയമായി തെരഞ്ഞെടുക്കരുത്.

പരസ്പരം സംസാരിച്ച് ഓരോ പൊസിഷനും മനസിലാക്കിയതിനു ശേഷം വേണം ബന്ധപ്പെടാന്‍. മറ്റ് അവയവങ്ങള്‍ക്ക് ആയാസം തോന്നുന്ന രീതികള്‍ പാടില്ല. ഏതു രീതിയും പരീക്ഷിക്കാവുന്നതാണ്. ആവര്‍ത്തനം ഒഴിവാക്കുകയും വിരസത ഒഴിവാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ചില പ്രത്യേക പൊസിഷനുകള്‍ പങ്കാളികള്‍ ഇരുവര്‍ക്കും പുതിയ അനുഭവമാകും.

ഇടയ്ക്കിടെ പൊസിഷനുകള്‍ മാറ്റി ബന്ധപ്പെടാന്‍ ശ്രമിക്കണം. സ്ത്രീയ്ക്ക് താല്‍പര്യമുള്ള പൊസിഷന്‍ ചോദിച്ചറിയുന്നത് പുരുഷന് കൂടുതല്‍ ഉത്തേജനം നല്‍കുന്നു. ഗര്‍ഭിണിയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പൊസിഷനുകള്‍ സ്വീകരിക്കണം.

ചുംബനങ്ങളിലെ വൈവിധ്യം

ചുംബനങ്ങള്‍ സ്‌നേഹത്തിന്റെ അടയാളമാണ്. ചുംബനത്തിന് ഒരു രസതന്ത്രമുണ്ട്. ലൈംഗിക കര്‍മ്മത്തില്‍ ശരിയായ സംതൃപ്തിയും ആനന്ദവും കൈവരിക്കണമെങ്കില്‍ ചുംബനത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്ന് ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

കവിള്‍, കഴുത്ത്, ചുണ്ടുകള്‍ തുടങ്ങിയ ഭാഗങ്ങളിലെ ചുംബനമാണ് സാധാരണയുള്ളത്. പങ്കാളികളുടെ പരസ്പര പൊരുത്തമാണ് ചുംബനവിജയത്തിന്റെ രഹസ്യമെന്ന് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്ക് അതിനെ അനുഭൂതിദായകമാക്കിത്തീര്‍ക്കാന്‍ കഴിയും. ചുംബനങ്ങളിലെ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നത് സെക്‌സിനെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സാധിക്കും.

പങ്കാളികളുടെ നാവുകള്‍ തമ്മില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള അധരചുംബനമായ ഫ്രഞ്ച് കിസ്, വായ തുറക്കാതെ ചുണ്ടുകള്‍കൊണ്ട് ഇണയുടെ കവിളില്‍ ചുംബിക്കുന്ന കവിളിലെ ചുംബനം, ചുണ്ടോടു ചുണ്ടു ചേര്‍ത്തുള്ള അധര ചുംബനം, ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുന്ന എയ്ഞ്ചല്‍ കിസ് തുടങ്ങിയവ ഏറെ ലൈംഗിക ഉത്തേജനം പകരുന്നവയാണ്.

കൂടാതെ പങ്കാളികള്‍ ഇരുവര്‍ക്കും ഇഷ്ടമുള്ള പാനീയം വായില്‍ നിറച്ച് അല്‍പം അധരത്തില്‍ പുരട്ടി നല്‍കുന്ന ചുംബനമായ സിപ് കിസ്, ഇരുവരുടെയും കണ്‍പീലികള്‍ ചേര്‍ന്നിരിക്കത്തക്കവിധം മുഖത്തോടു മുഖം ചേര്‍ത്ത് കണ്‍പോളകള്‍ തുടരെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ബട്ടര്‍ഫ്‌ളൈ കിസ് തുടങ്ങിയവ പങ്കാളികളെ മാനസികമായി സെക്‌സിനായി ഒരുക്കും.

ചുമല്‍, പാദം, നെറ്റി, കതുകള്‍, മൂക്ക് തുടങ്ങി ഏതു അവയവവും ചുംബനത്തിന്റെ ഭാഗമാക്കാം. എല്ലാം പങ്കാളിയുടെ ഇഷ്ടം കൂടി പരിഗണിച്ചായിരിക്കണം എന്നുമാത്രം.

വസ്ത്രധാരണ രീതികള്‍

വസ്ത്രധാരണത്തിലെ വൈവിധ്യവും ലൈംഗികാസ്വാദനത്തിന് പരീക്ഷിക്കാവുന്നതാണ്. ഇണയുടെ, പ്രത്യേകിച്ച് സ്ത്രീയുടെ വസ്ത്രധാരണ രീതി പുരുഷ ലൈംഗികതയില്‍ നിര്‍ണായകമാണ്. പുരുഷന് കാഴ്ചയില്‍ ഉത്തേജനമുണ്ടാകുന്നു. വസ്ത്രം ഓരോന്നായി നീക്കം ചെയ്ത് ലൈംഗികതയിലേക്ക് കടക്കുന്ന രീതി ഏറ്റവും ആസ്വാദ്യകരമാണ്. പുരുഷന് ഉത്തേജനമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കിടപ്പറയിലെത്താം. നേര്‍ത്തതും സെക്‌സിയായതുമായ നൈറ്റ് ഡ്രസുകള്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍ വൃത്തിയുള്ളതായിരിക്കണം ധരിക്കുന്ന വസ്ത്രങ്ങള്‍.

പുരുഷനും ഇത് പരിക്ഷിക്കാവുന്നതാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പങ്കാളികള്‍ തമ്മില്‍ ആശയവിനിമയം നടത്തണം. ഏറ്റവും ഇഷ്ടപ്പെട്ട വേഷം, നിറം, രൂപം തുടങ്ങി എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കണം.

Loading...
You might also like

Leave A Reply

Your email address will not be published.