Times Kerala

അഫ്ഗാനില്‍ ഭീകരാക്രമണം;സ്ത്രീകളും കുട്ടികളും ഉള്‍പെടെ 50 പേരെ വെടിവെച്ച് കൊന്നു

 

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ സാരേപുള്‍ പ്രവിശ്യയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ 50 പേരെ ഭീകരര്‍ വെടിവെച്ച് കൊന്നു.ഗ്രാമത്തിലെത്തിയ ആയുധധാരികള്‍ പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. അഫ്ഗാന്‍ സുരക്ഷാ വിഭാഗത്തിലെ ഏഴു പേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു.

അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി സംഭവത്തെ അപലപിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ നടപടി പ്രാകൃതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇത് മനുഷ്യാവകാശ ലംഘനമാണെന്നും യുദ്ധകുറ്റമാണെന്നും ചൂണ്ടിക്കാട്ടി.

 

Related Topics

Share this story