Times Kerala

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിതന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്റ്റേറ്റ് സര്‍ക്കാരിന്റെതാണെന്ന് സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

നേരത്തെ, ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വത്തിന്റെ 100 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് ദേവസ്വത്തിന് തിരികെ നല്‍കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

 

Related Topics

Share this story