Times Kerala

ഇതാ…ഒരിക്കലും അലിയാത്ത ജപ്പാന്‍ ഐസ്ക്രീം

 

ഐസ്ക്രീം കഴിക്കാന്‍ ഇഷ്ട്ടമല്ലാത്ത അധികം ആരും കാണില്ല പ്രത്യേകിച്ച് കുട്ടികള്‍.ഓരോ തവണ നുണയുംബോഴും അലിഞ്ഞുതീരുന്ന ഒന്നാണ് ഐസ്ക്രീം.അത് കൊണ്ട് തന്നെ ഐസ്ക്രീം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കനാകും ശ്രമിക്കുന്നത്.

എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാൻ. ബയോതെറാപ്പി ഡെവലപ്‌മെന്‍റ് സെന്‍റര്‍ ആണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. രുചി വർധിപ്പിക്കുന്നതിനായി സ്ട്രോബറിയിൽ നിന്നും വേർതിരിച്ചെടുത്ത പോളിഫിനോൾ എന്ന ദ്രാവകം ഈ ഐസ്ക്രീം നിർമാതാക്കൾ ചേർത്തു. എന്നാൽ ഒട്ടും അലിയാതെ ഇരിക്കുന്തോറും ഐസ്ക്രീം കട്ടിയായി വരുന്നതായാണ് കാണാൻ കഴിഞ്ഞത്.

ഐസ്ക്രീമിന് രുചി വർധിപ്പിക്കാൻ ചേർത്ത ചേരുവ മൂലം അലിയാത്തൊരു ഐസ്ക്രീം എന്ന കണ്ടുപിടുത്തത്തിലേക്കാണ് കമ്പനി എത്തിച്ചേർന്നത്. അറിയാതെ നടത്തിയ ഒരു പരീക്ഷണമാണെങ്കിലും അലിയാത്ത ഐസ്ക്രീം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വാർത്തയറിഞ്ഞ് നിരവധി പേരാണ് ഐസ്ക്രീം കഴിച്ചുനോക്കാൻ എത്തുന്നത്. 28 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നിട്ടും ഐസ്ക്രീം അലിയുന്നില്ലെന്നാണ് രുചിച്ചവർ അഭിപ്രായപ്പെടുന്നത്.

Related Topics

Share this story