Times Kerala

ദിലീപിന് ജയിലിൽ സുഖവാസമെന്ന് സഹതടവുകാരൻ

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലിൽ സുഖവാസമെന്ന് സഹതാടവുകാരന്‍. ജയിലിൽ ദിലീപിന്‍റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകൽ സമയങ്ങളിൽ ജയിലുദ്യോഗസ്ഥരുടെ മുറിയില്‍ സമയം ചിലവഴിക്കുന്ന ദിലീപ്  രാത്രി കിടക്കാൻ മാത്രമാണ് സെല്ലിലേക്ക് വരുന്നതെന്ന് സനൂപ് പറയുന്നു.

ജയിലുദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണമാണ് ദിലീപിനും നൽകുന്നത്. ജയിലിലെത്തിയതു മുതൽ ഇത്തരത്തിൽ പ്രത്യേക ഭക്ഷണമാണ് നൽകുന്നതെന്നും തനിക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ താൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും സനൂപ് പറയുഞ്ഞു.

നേരത്തെ ജയിലില്‍ ദിലീപിന് വി ഐ പി പരിഗണന നല്‍കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

 

Related Topics

Share this story