Times Kerala

പാക്കിസ്ഥാനിൽ നാല് ഭീകരരെ സൈന്യം വധിച്ചു

 

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ സൈന്യം നാല് ഭീകരരെ വധിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യയിലെ കൊഹ്‌ലു ദെറബുഗ്തി പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചതെന്ന് പാക്കിസ്ഥാൻ ഇന്‍റർ സർവീസ് പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.സംഭവത്തിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെരച്ചിൽ ഊർജിതമാക്കിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

Related Topics

Share this story