Nature

തിളങ്ങുന്ന പല്ലുകള്‍ക്കായി ശീലിക്കേണ്ടതും ഉപേക്ഷിക്കേണ്ടതും.!

എല്ലാവരും മോഹിക്കുന്നതാണ് നല്ല തിളങ്ങുന്ന പല്ലുകള്‍. അങ്ങനെ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പല്ലുകള്‍ വ്യക്തിത്വത്തിന്റെ തന്നെ പ്രതീകമായി മാറിയിരിക്കുന്നു സുന്ദരമായ ചര്‍മ്മകാന്തിപോലെ തന്നെ പ്രധാനപ്പെട്ടതാണ് മനോഹരമായ പല്ലുകളും. പല്ലിന്റെ മഞ്ഞ നിറം അകറ്റാനും തിളങ്ങുന്ന പല്ലുകള്‍ ലഭിക്കാനാവശ്യവുമായ ടൂത്ത് പേസ്റ്റുകള്‍ ഇന്ന് വിപണികളില്‍ ധാരാളം ലഭ്യമാണ്. ഇതുകൂടാതെ ബ്ലീച്ചിംഗ് കിറ്റുകളും. ചില കേസുകളില്‍ വെളുത്ത ആണെങ്കിലും അത്` തത്കാലത്തേയ്ക്ക് മാത്രമായിരിക്കും. വെളുത്ത പല്ലുകള്‍ ലഭിക്കാന്‍ ആളുകള്‍ ആയിരവും പതിനായിരവുമാണ് ചിലവഴിക്കുന്നത്. ട്രീറ്റ് വൈറ്റനിംഗ് ട്രീറ്റ്‌മെന്റെ് ഇന്ന് നമ്മുടെ ഇടയില്‍ പ്രചാരമേറിവരുന്നു.

പല്ലുകളുടെ മഞ്ഞനിറം എല്ലാവര്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ് അത് മറക്കാനും സാധിക്കുന്നില്ല. നിങ്ങളുടെ മോശം ഭക്ഷണ രീതിയാണ് പല്ലുകള്‍ക്ക് മഞ്ഞണിറം ആകാനുള്ള കാരണം. പല്ലിലെ മഞ്ഞനിറം കാരണമായ ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗം
ദിവസവും ഒരു ചായ ഒരു കാപ്പി സാധാരണകാര്യമാണ് എന്നാല്‍ കൂടുതല്‍ ചായ കാപ്പി എന്നിവയുടെ ഉപയോഗം പല്ലിന് കേടുവരുത്തും. ഇതുകൂടാതെ കഴിക്കുന്ന ആഹാരത്തിന്റെ ബാക്കി പല്ലുകളെ കേടുവരുത്തും. ശരിയായി വായ് കഴുകാത്തതാണ് ഇതിന് കാരണം

മധുര പലഹാരങ്ങള്‍
മധുരമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് പല്ലിന് കേടുണ്ടാകാനും പല്ലിന്റെ മഞ്ഞ നിറത്തിനും കാരണ മാകുന്നു.അതിന് ചെയ്യേണ്ടത് മധുരപദാര്‍ത്ഥങ്ങള്‍ കഴിച്ചുകഴിഞ്ഞാല്‍ ഉടനെതന്നെ വായ് കഴുകാന്‍ ശ്രദ്ധിക്കണം

പുകവലി
പല്ലിന്റെ മഞ്ഞനിറത്തിനും കേടാകുന്നതിനും പ്രധാന മറ്റൊരുകാരണം പുകവലിയാണ്. ഇത് പല്ലിന് മഞ്ഞനിറം മാത്രമല്ല നല്‍കുന്നത് പല്ല~ ഗ്രേ നിറത്തിലാകുന്നതിന് കാരണമാകുന്നു.

പല്ലുതേയ്ക്കുക
ദിവസവും രണ്ടുനേരം പല്ലുതേയ്ക്കുക, രാവിലെ എഴുന്നേറ്റതിന് ശേഷം ഉറങ്ങുന്നതിനു മുന്‍പും കൃത്യമായി പല്ലുതേയ്ക്കുക. മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. എന്തുകഴിച്ചാലും വായ് കഴുകാന്‍ ശ്രമിക്കുക.

വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍
ബേക്കിംഗ് സോഡയ്ക്ക് നിങ്ങളുടെ പല്ലുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കുറച്ച് ബേക്കിംഗ് സോഡ വെള്ളവുമായി കലര്‍ത്തുക. അതിനുസേഷം ഈ മിശ്രിതം നിങ്ങള്‍ ബ്രഷ് ചെയ്യുന്നതുമുന്‍പായി ബ്രഷിലേയ്ക്ക് ഒഴിക്കുക. അതിനുശേഷം ബ്രഷ് ചെയ്യുക ബേക്കിംഗ് സോഡ വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക അല്ലെങ്കില്‍ അത് ഇനാമലിനെ കേടാക്കും.

പഴങ്ങളുടെ തോട് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുക. പഴത്തിന്റെ തൊലിയോ, ഓറഞ്ചിന്റെ തോടോ ഇതിനായി ഉപയോഗിക്കാം. തോടുകളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം ഇവ നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ കാക്കുന്നു. ഇത് ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ചെയ്യുക.

ബ്രഷ് ചെയ്യാന്‍ സോഫ്റ്റ് മീഡിയം ബ്രഷ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക ഇതുകൂടാതെ പല്ലുകളുടെ ഇടയ്ക്കുള്ള കറകള്‍ കളയുന്നതിന് ഫ്‌ലോസിംഗ് ചെയ്യാവുന്നതാണ്. ഫ്‌ളോസിംഗ് മോണകളില്‍ നിന്ന് ചോര പൊടിയുമെന്ന ഫ്‌ളോസിംഗിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ് പലരും.

ഡ്രിംഗ്‌സ് പോലുള്ളവ കഴിക്കുമ്പോള്‍ സ്‌ട്രോ ഉപയോഗിക്കുക. ഇത് പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സഹായിക്കുന്നു.

ശ്രദ്ധയോടെയും ക്ഷമയോടെയും ഇത് ചെയ്താല്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സഹായിക്കും ബ്രഷ് ചെയ്യുമ്പോള്‍ മുകളില്‍ നിന്ന് താഴേയ്ക്ക് എന്ന രീതിയാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ ഒരു വശങ്ങള്‍ മാത്രം വൃത്തിയാക്കുന്ന രീതി അവലംബിക്കരുത്.

You might also like

Comments are closed.