Times Kerala

ജുനൈദിന്റെ കുടുംബത്തിന് സിപിഐഎം പത്ത് ലക്ഷം രൂപ നല്‍കും

 

ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ഗോരക്ഷര്‍ കുത്തിക്കൊന്ന ജുനൈദിന്റെ കുടുംബത്തിന് സിപിഐഎം പത്തു ലക്ഷം രൂപ ധനസാഹയം നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ജുനൈദിന്റെ കുടുംബത്തിന് ധനഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.ജുനൈദിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ബൃന്ദകരാട്ടിനൊപ്പമാണ് ജുനൈദിന്റെ കുടുംബം കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജുനൈദിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വഴി തുക കൈമാറാനാണ് തീരുമാനം.

Related Topics

Share this story