Times Kerala

നടി ആക്രമിക്കപ്പെട്ട സംഭവം; നാദിര്‍ഷയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്യുന്നു

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയുടെ സഹോദരനും ഗായകനുമായ സമദിനെയും പോലീസ് ചോദ്യം ചെയ്യുന്നു. രാവിലെ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് സമദിനെ ചോദ്യം ചെയ്യുന്നത്. കേസിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അന്വേഷണ സംഘം സമദിനെയും വിളിച്ചുവരുത്തിയത്.അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെ നാദിർഷയെ വീണ്ടും വിളിച്ചുവരുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ കാവ്യാമാധവനെയും ചോദ്യം ചെയ്യും. ഇരുവരെയും വിളിച്ചുവരുത്തുന്നതിന് മുന്നോടിയായാണ് സമദിൽ നിന്നും പോലീസ് വിവരങ്ങൾ തേടുന്നത്.

Related Topics

Share this story