സൂറിച്ച്: സ്വിറ്റ്സർലൻഡിൽ ചെറുവിമാനം തകർന്നു കൗമാരക്കാർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇറ്റാലിയൻ അതിർത്തിക്ക് സമീപമുള്ള കന്റോണ് ഓഫ് ഗ്രൗബൻഡെനിൽ വച്ചാണ് സംഭവം. 14 വയസുകാരായ രണ്ടു ആണ്‍കുട്ടികളും പൈലറ്റുമാണ് മരിച്ചത്.
സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാന്പിൽ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടപ്പെട്ടത്. പരിക്കേറ്റ 17 വയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.