Times Kerala

വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

 
വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഷാര്‍ജ: വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആരോഗ്യമേഖലയില്‍ മികച്ചസേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‍കാരമാണിത്.

മികച്ച ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ക്കുള്ള പുരസ്‌കാരം ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ സ്വന്തമാക്കി. ജീവനക്കാര്‍ക്ക് മികച്ച പരിഗണന നല്‍കുന്ന ആശുപത്രിയ്ക്കുള്ള പുരസ്‌കാരം എന്‍.എം.സി.സ്പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രീമിയം ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ മികച്ച ആശുപത്രിക്കുള്ള പുരസ്കാരത്തിന് റാക് ഹോസ്പിറ്റലും അര്‍ഹരായി.

മികച്ച രോഗീപരിചരണ ആശുപത്രിക്കുള്ള പുരസ്കാരം സുലേഖ ഹോസ്പിറ്റല്‍സിനാണ്. ബുര്‍ജീല്‍ ഹോസ്പിറ്റല്‍, അല്‍സറ ഹോസ്പിറ്റല്‍ ദുബായ്, എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, അഹല്യ ഹോസ്പിറ്റല്‍, എല്‍.എല്‍.എച്ച്‌. ഹോസ്പിറ്റല്‍ അബുദാബി, ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍, മൂര്‍ഫീല്‍ഡ്‌സ് ഐ ഹോസ്പിറ്റല്‍ ദുബായ്, ഡോ. സുലൈമാന്‍ അല്‍ ഹബീബ് ഹോസ്പിറ്റല്‍ , അല്‍ ബസ്റ്റാന്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, മിഡിയോര്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ എന്നിവരും വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

Related Topics

Share this story