Times Kerala

അര്‍ജന്റീനയെ തകര്‍ത്ത് കാനറികള്‍ സെമിയില്‍

 
അര്‍ജന്റീനയെ തകര്‍ത്ത് കാനറികള്‍ സെമിയില്‍

സാവോ പോളോ: എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കോപ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനലില്‍. 19-ാം മിനുട്ടില്‍ ജീസസും 72-ാം മിനുട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്. തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു ബ്രസീല്‍. ഇതിന്റെ ഫലം തുടക്കത്തില്‍ തന്നെ ലഭിച്ചു. ഫിര്‍മിനോയുടെ പാസില്‍ നിന്ന് ജീസസ് ഗോള്‍ നേടി.

ഗോള്‍ വീണതോടെ അര്‍ജന്റീന ഉണര്‍ന്ന് കളിച്ചു. പിന്നീട് മൈതാനത്ത് കണ്ടത് അര്‍ജന്റീനയുടെ മുന്നേറ്റമായിരുന്നു. പഴയ മെസിയായില്ലെങ്കിലും മനോഹരമായ ചില നീക്കങ്ങള്‍ മൈതാനത്ത് നടത്തി. നാല് ഫ്രീ കിക്കുകള്‍ മെസി എടുത്തെങ്കിലും ഒന്നും ഗോളായില്ല. മല്‍സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകളിലും ഏറെ മുന്നിലുണ്ടായിരുന്നത് അര്‍ജന്റീനയായിരുന്നു. പ്രതിരോധത്തിലെ പിഴവുകളും മധ്യനിരയുടെ പോരായ്മയും അര്‍ജന്റീനക്ക് വിനയായി.

Related Topics

Share this story