Times Kerala

കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ ഭാര്യ തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി അറബ് പൗരന്‍ കോടതിയെ സമീപിച്ചു

 
കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ ഭാര്യ തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി അറബ് പൗരന്‍ കോടതിയെ സമീപിച്ചു

ഷാര്‍ജ: കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ ഭാര്യ തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി അറബ് പൗരന്‍ ഷാര്‍ജ കോടതിയെ സമീപിച്ചു. പ്രവാസിയായ തന്റെ ഭാര്യ തന്നോട് മോശമായാണ് സംസാരിക്കാറുള്ളതെന്നാണ് പരാതി.

ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ എന്ത് പറഞ്ഞാലും ഭാര്യ ബഹളമുണ്ടാക്കുമെന്നും കുട്ടികളുടെ മുന്നില്‍ വെച്ച്‌ അപമാനിക്കുകയും ചെയ്യുമെന്നും ഭര്‍ത്താവ് പറ‌ഞ്ഞു. എന്നാല്‍ കുട്ടികളുടെ കാര്യം ആലോചിച്ച്‌ താന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

Related Topics

Share this story