Times Kerala

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമതക്കാർക്ക് പ്രാർഥനാകേന്ദ്രം

 
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമതക്കാർക്ക് പ്രാർഥനാകേന്ദ്രം

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമതക്കാർക്ക് പ്രാർഥനാകേന്ദ്രം. യാത്രക്കാർക്ക് ശാന്തമായിരുന്ന് പ്രാർഥിക്കാനുള്ള സൗകര്യമാണ് പ്രധാന എയർപോർട്ടിൽനിന്ന് അൽപം മാറിയുള്ള ഈ കേന്ദ്രത്തിലുള്ളത്.

പ്രാർഥനാ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അബുദാബി എയർപോർട്ട് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാൻ, സി.ഇ.ഒ.ബ്രയാൻ തോംസൺ, സാമൂഹികവികസന വകുപ്പ് ചെയർമാൻ ഡോ.മുഗീർ ഖാമിസ് അൽ ഖൈലി എന്നിവർ പങ്കെടുത്തു.

Related Topics

Share this story