Times Kerala

8 വയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍; വൃദ്ധ അറസ്റ്റില്‍

 
8 വയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍; വൃദ്ധ അറസ്റ്റില്‍

ലക്നൗ:  എട്ടുവയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.   തിങ്കളാഴ്ച മുതല്‍  പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു  ഗ്രാമത്തിലെ ഒരു  വീട്ടില്‍ നിന്നാണ്  മൃതദേഹം കണ്ടെത്തിയത്. കനമേറിയ എന്തോ വസ്തു കൊണ്ടാണ്  പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ വൃദ്ധയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പേരമകന്‍ ഒളിവിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് കസ്ഗഞ്ച് എഎസ്പി പവിത്ര മോഹന്‍ ത്രിപാഠി പറഞ്ഞു. ആസിഡ് ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

Related Topics

Share this story