Times Kerala

അബഹ വിമാനത്താവളം സാധാരണ ഗതിയിലേക്ക്

 
അബഹ വിമാനത്താവളം സാധാരണ ഗതിയിലേക്ക്

ജിദ്ദ: ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണത്തിന് ശേഷം അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതായി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തുന്നത്.

ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 8 പേര്‍ സൗദി പൗരന്‍മാരും ഒരാള്‍ ഇന്ത്യക്കാരനുമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Related Topics

Share this story