ബഹ്റൈനിൽ കേരളീയ സമാജം വനിതാ വേദി ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഗാ കിണ്ണം കളി അരങ്ങിലെത്തിക്കുന്നു. സെപ്റ്റംബർ രണ്ടാം വാരത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമായിരിക്കും നിരവധി പ്രവാസി വനിതകൾ ചേർന്നവതരിപ്പിക്കുന്ന ഈ കലാരൂപം. തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവയോടൊപ്പം നിൽക്കുന്നതും എന്നാൽ താളചലനങ്ങൾ കൊണ്ട് വ്യത്യസ്തവുമായ കിണ്ണം കളിയുടെ പരിശീലന ഉദ്ഘാടനം സമാജം പ്രസിഡൻ്റ് പി.വി രാധാക്യഷ്ണ പിള്ള നിർവഹിച്ചു.മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരട് പിന്നിക്കളി എന്നിവ സമാജം വനിതാവേദി ബഹ് റൈനിൽ മുമ്പ് അവതരിപ്പിച്ചിരുന്നു.
Also Read