Times Kerala

യുഎഇയിലെ യൂണിയന്‍ കോ ഓപറേറ്റീവിന്റെ ഓഹരികള്‍ വാങ്ങാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം

 
യുഎഇയിലെ യൂണിയന്‍ കോ ഓപറേറ്റീവിന്റെ ഓഹരികള്‍ വാങ്ങാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോ ഓപറേറ്റീവിന്റെ ഓഹരികള്‍ വാങ്ങാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ദീര്‍ഘകാലമായി നടത്തിവന്ന ശ്രമങ്ങളുടെ ഫലമായാണ് പൗരന്മാര്‍ക്ക് നിക്ഷേപത്തിനുള്ള അവസരം ലഭ്യമാകുന്നതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ശംസി പറ‌ഞ്ഞു. മറ്റ് എമിറേറ്റുകളിലേക്ക് കൂടി യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മികച്ച വളര്‍ച്ചാനിരക്കുള്ള സ്ഥാപനത്തില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story