Times Kerala

രാജ്കുമാറിന്റെ രഹസ്യഭാഗത്ത് കാന്താരിമുളക് തേച്ചു; പോലീസുകാര്‍ മര്‍ദ്ദിച്ചത് മദ്യലഹരിയില്‍

 
രാജ്കുമാറിന്റെ രഹസ്യഭാഗത്ത് കാന്താരിമുളക് തേച്ചു; പോലീസുകാര്‍ മര്‍ദ്ദിച്ചത് മദ്യലഹരിയില്‍

കോട്ടയം: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്നത് മദ്യലഹരിയില്‍. കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച നാലുദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ലന്നും  സ്റ്റേഷന്‍ വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ തേച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി .  പോലീസുകാര്‍ നടത്തിയ മൂന്നാം മുറയുടെ വിവരങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വരുന്നത്.

ആരോപണ വിധേയരായ പോലീസുകാരുടെ മൊഴിയെടുക്കലിലൂടെയാണ് ക്രൈംബ്രാഞ്ചിന് ഇത്തരം വിവരങ്ങള്‍ ലഭിച്ചത്. മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. മര്‍ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്പിയെ അറിയിച്ച ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്ഐ കെ.എ.സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിക്കുന്നതില്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story