ദുബായ്: മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തില്‍ കുറ്റസമ്മതം നടത്തി ബസ് ഡ്രൈവര്‍. അപകടത്തിന് കാരണം തന്റെ പിഴവാണെന്ന് ഒമാന്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. കേസില്‍ ജൂലായ് ഒമ്പതിന് ഇനി കോടതി വാദം കേള്‍ക്കും.
ജൂണ്‍ ആറിനായിരുന്നു അപകടം നടന്നത്. ഒമാനില്‍ ഈദ് അവധി ആഘോഷിച്ച് മടങ്ങിയവരാണ് അപടത്തില്‍പ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.