Times Kerala

ഇറാന്റെ നീക്കം അപകടത്തിലേക്ക്‌, തീക്കളി വേണ്ട: ട്രംപ്

 
ഇറാന്റെ നീക്കം അപകടത്തിലേക്ക്‌, തീക്കളി വേണ്ട: ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.

യുറേനിയം സംഭരണത്തിന്റെ പരിധി കവിഞ്ഞതായി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായിട്ടായിരുന്നു ഇറാന്റെ ആണവ കരാര്‍. കഴിഞ്ഞവര്‍ഷം ഈ കരാറില്‍നിന്ന് പിന്മാറിയ യു.എസ്, ഇറാനെതിരെ എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ് ട്രംപ് പറഞ്ഞു.

കരാറിലേര്‍പ്പെട്ട മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവ കരാര്‍ മാനിച്ചില്ലെങ്കില്‍ സമ്പുഷ്ട യുറേനിയം പരിധി തങ്ങളും പാലിക്കില്ലെന്ന പരോക്ഷ സൂചന നല്‍കുകയാണ് ഇറാന്‍. ഇറാന്റെ നീക്കം അപകടത്തിലേക്ക്‌

Related Topics

Share this story