Times Kerala

‘ചിങ്ങനിലാവ് 2019’; ഫ്‌ലയര്‍ പ്രകാശനം ചെയ്തു

 
‘ചിങ്ങനിലാവ് 2019’; ഫ്‌ലയര്‍ പ്രകാശനം ചെയ്തു

കുവൈത്ത് : മാവേലിക്കര അസോസിയേഷന്‍ കുവൈത്ത് ഓണാഘോഷം- ചിങ്ങനിലാവ് 2019 ന്റെ ഫ്‌ലയര്‍ പുറത്തിറക്കി.രക്ഷാധികാരികളായ സണ്ണി പത്തിച്ചിറയും, ബിനോയ് ചന്ദ്രനും ചേര്‍ന്ന് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് നാടുവിലേമുറിക്കു ഫ്‌ലയര്‍ നല്‍കി പ്രകാശനം ചെയ്തു.
ചിങ്ങനിലാവ് 2019 ഒക്ടോബര്‍ 4 നു യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറും.ഫുഡ് കൂപ്പണ്‍ പ്രകാശനം അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ എ ഐ കുര്യനും നൈനാന്‍ ജോണും ചേര്‍ന്ന് മുതിര്‍ന്നഅംഗമായ മാത്യു ചെന്നിത്തലക്ക് നല്‍കി പ്രകാശനം ചെയ്തു.

Related Topics

Share this story