Times Kerala

യു.ജി.സി നെറ്റ് ടെസ്റ്റിന്‍െറ ഇത്തര സൂചിക പ്രസിദ്ധീകരിച്ചു

 
യു.ജി.സി നെറ്റ് ടെസ്റ്റിന്‍െറ ഇത്തര സൂചിക പ്രസിദ്ധീകരിച്ചു

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 20 മുതല്‍ 26 വരെ നടത്തിയ യു.ജി.സി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) ഇത്തര സൂചിക പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി 6,81,718 പേരാണ് ഇത്തവണത്തെ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയെഴുതിയത്.

പരീക്ഷാര്‍ഥികള്‍ക്ക് എന്‍.ടി.എയുടെ ntanet.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉത്തരങ്ങള്‍ ഒത്തുനോക്കാവുന്നതാണ്. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ എന്‍.ടി.എയെ അറിയിക്കാനുള്ള അവസരവും ഇതോടൊപ്പം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Topics

Share this story