Times Kerala

ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ് ക​പ്പ് മത്സരത്തിൽ കെ​നി​യ​യെ തകര്‍ത്ത് സെ​ന​ഗ​ല്‍

 
ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ് ക​പ്പ് മത്സരത്തിൽ കെ​നി​യ​യെ തകര്‍ത്ത് സെ​ന​ഗ​ല്‍

കെ​യ്റോ: കെ​നി​യ​യെ എതിരില്ലാത്ത മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് സെ​ന​ഗ​ല്‍ ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ് ക​പ്പി​ല്‍ തകർത്തു . ഇതേ തുടർന്ന് പ്രീക്വാ​ര്‍​ട്ട​റി​ല്‍ സെ​ന​ഗ​ല്‍ പ്രവേശിച്ചു . സെന​ന​ഗ​ലി​ന് വിജയം നേടി കൊടുത്തത് ലി​വ​ര്‍​പു​ള്‍ താ​രം സാ​ദി​യോ മാ​നെ​യുടെ ഇ​ര​ട്ട​ഗോ​ളുകളാണ് . മൂന്ന് ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിലാണ് .ഇ​സ്‌​മാ​ലി​യ സ​റി​ലൂ​ടെ സെ​ന​ഗ​ല്‍ ഗോ​ള്‍​വേ​ട്ട​യ്ക്ക് 63-ാം മി​നി​റ്റി​ല്‍ കുറിച്ചു . മാ​നെ​ പട്ടിക 71,78 മി​നി​റ്റു​ക​ളി​ല്‍ ഗോള്‍ നേടി പൂർത്തിയാക്കുകയും ചെയ്‌തു . അതെ സമയം കെനിയക്ക് 76-ാം മി​നി​റ്റി​ല്‍ ഫി​ലെ​മോ​ന്‍ ഒ​ട്ടി​നോ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ടു പു​റ​ത്തു​പോ​യ​ത് തിരിച്ചടിയായി മാറുകയും ചെയ്‌തു .

Related Topics

Share this story