Times Kerala

നടി പായല്‍ ഘോഷിന് നേരേ അതിക്രമം; ആസിഡ് ആക്രമണമാണെന്ന് താരം

 
നടി പായല്‍ ഘോഷിന് നേരേ അതിക്രമം; ആസിഡ് ആക്രമണമാണെന്ന് താരം

മുംബൈ: നടി പായല്‍ ഘോഷ് മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് പരാതി . നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു. ഞായറാഴ്ച രാത്രി 10 നാണ് സംഭവം ഉണ്ടായത് . മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോൾ മുഖംമൂടി ധരിച്ച പുരുഷന്‍മാര്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കയ്യില്‍ ആസിഡ് കുപ്പികളുമുണ്ടായിരുന്നു.എന്നാൽ ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ പിന്‍മാറിപോയി എന്ന് – നടി പറയുന്നു.ഓര്‍ക്കുമ്പോള്‍ അതിയായ ഭയം തോന്നുന്നു. കൂടാതെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസില്‍ പരാതിപ്പെടുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story