Times Kerala

ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍; അശ്ലീല ചാറ്റുകളും അധിക്ഷേപവും പതിവ്; അഡ്മിന്‍മാരെ കണ്ടെത്തിയെന്ന് പോലീസ്

 
ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍; അശ്ലീല ചാറ്റുകളും അധിക്ഷേപവും പതിവ്; അഡ്മിന്‍മാരെ കണ്ടെത്തിയെന്ന് പോലീസ്

തിരുവനന്തപുരം: സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. അശ്ലീല ചാറ്റുകളും സ്ത്രീകള്‍ക്കു നേരെ അധിക്ഷേപവും നടക്കുന്നുണ്ടെന്നും പെണ്‍കുട്ടികളും വിദ്യാര്‍ത്ഥികളുമടക്കം ഇവരുടെ അധിക്ഷേപത്തിന് ഇരയാകുന്നുണ്ടെന്നും പോലീസിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തി. അഡ്മിന്‍മാരെ കണ്ടെത്തിയതായും നടപടി എടുക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയതായും പോലീസ് പറയുന്നു.

പോലീസ് പറഞ്ഞത് ഇങ്ങനെ…

അറിയിപ്പ്
നവമാധ്യമമായ ക്ലബ്ബ് ഹൗസിൽ സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകൾ സൈബർ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകൾ സംഘടിപ്പിക്കുന്ന മോഡറേറ്റർ, സ്പീക്കർ/ഓഡിയോ പാനലുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

Related Topics

Share this story