Times Kerala

വിദേശ വനിതയെ അസഭ്യം പറഞ്ഞു, നഗ്നതാ പ്രദര്‍ശനവും; ഒരാൾ അറസ്റ്റിൽ

 
വിദേശ വനിതയെ അസഭ്യം പറഞ്ഞു, നഗ്നതാ പ്രദര്‍ശനവും; ഒരാൾ അറസ്റ്റിൽ

തീയുവാനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. വീടിന് മുന്നിലെത്തി ചീത്തവിളിച്ചെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയില്‍ വെട്ടൂര്‍ സ്വദേശി അബു താലിബിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യന്‍ സ്വദേശിയായ ജൂലിയ വര്‍ക്കല സ്വദേശി അഖിലേഷിനെ വിവാഹം കഴിച്ച് ഗസ്റ്റ് ഹൗസിനടുത്തുള്ള വീട്ടില്‍ താമസിക്കുകയാണ്. ഞായറാഴ്ച രാത്രി ഇവിടെയെത്തിയ യുവാവ് വിവസ്ത്രനായി ശരീരഭാഗങ്ങള്‍ കാണിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി.നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ വാഹന നമ്പര്‍ സഹിതമായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.അതേസമയം, വിദേശ വനിതയുടെ വീടിന് സമീപത്തെത്തിയെന്ന് സമ്മതിച്ച അബു നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണം നിഷേധിച്ചു.

Related Topics

Share this story