Times Kerala

കാനഡയില്‍ വീണ്ടും ട്രൂഡോ: അധികാരമുറപ്പിച്ചെന്ന്​ മാധ്യമങ്ങള്‍

 
കാനഡയില്‍ വീണ്ടും ട്രൂഡോ: അധികാരമുറപ്പിച്ചെന്ന്​ മാധ്യമങ്ങള്‍

ഒട്ടാവ: കാനഡയില്‍ വീണ്ടും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്​. ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷത്തിലേക്ക്​ അടുക്കുകയാണെന്ന്​​ കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തു .ആകെയുള്ള 338 സീറ്റുകളില്‍ 157 സീറ്റുകളിലേറെ നേടി ലേബര്‍ പാര്‍ട്ടി കുതിക്കുകയാണ്​.എന്നാൽ, പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ്​ പാര്‍ട്ടി​ 119 സീറ്റുകളില്‍ മാത്രമാണ്​ ലീഡ്​ ചെയ്യുന്നത്​. ക്യുബിക്വ പാര്‍ട്ടി 32 സീറ്റിലും എന്‍.ഡി.പി 24 സീറ്റിലും മുന്നിട്ട്​ നില്‍ക്കുന്നുണ്ട്​.

Related Topics

Share this story