Times Kerala

ഭീ​ക​ര​രുടെ ആക്രമണം തടയാൻ ഉ​റി​യി​ല്‍ മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു

 
ഭീ​ക​ര​രുടെ ആക്രമണം തടയാൻ ഉ​റി​യി​ല്‍ മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ ഉ​റി​യി​ല്‍ ഭീകരർ നുഴഞ്ഞു കയറുന്നെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു. ഇവർ ആ​യു​ധ​ധാ​രി​ക​ളാ​യ ഭീ​ക​ര​സം​ഘം ആണെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ സു​ര​ക്ഷാ​സേ​ന ശ്രമിക്കുകയാണ്.

സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഉ​റി​യി​ലെ വ​ലി​യൊ​രു മേ​ഖ​ല ഉള്ളത്. അതിനാൽ ക​ഴി​ഞ്ഞ 30 മ​ണി​ക്കൂ​റാ​യി സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. എന്നാൽ ഭീ​ക​ര​ര്‍ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ചോ​യെ​ന്നോ മ​ട​ങ്ങി​പ്പോ​യോ​യെ​ന്നോ സ്ഥി​രീ​ക​ര​ണ​മി​ല്ല.

Related Topics

Share this story