Times Kerala

‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ക്ക്

 
‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ക്ക്

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷനായ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ക്ക് . ജീവകാരുണ്യമേഖലയില്‍ സീമയുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഈ അവാര്‍ഡ്. ‘നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്നും വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. ഇത് ആകസ്മികമാണെന്ന് ‘കല’യുടെ രക്ഷാധികാരികളായ സുനില്‍ ജോസഫ് കുഴാംപാല, ഇ എം രാധ, ലാലു ജോസഫ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Related Topics

Share this story