Times Kerala

ദക്ഷിണാഫ്രിക്കയില്‍ വംശനാശം നേരിടുന്ന 63 പെന്‍ഗ്വിനുകളെ തേനീച്ചകള്‍ ‘കുത്തിക്കൊന്നു

 
ദക്ഷിണാഫ്രിക്കയില്‍ വംശനാശം നേരിടുന്ന 63 പെന്‍ഗ്വിനുകളെ തേനീച്ചകള്‍ ‘കുത്തിക്കൊന്നു

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനു പുറത്തുളള ബീച്ചില്‍ 62 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്ന’തായി റിപ്പോര്‍ട്ട്. സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം പുറത്ത് വിട്ടത്. വംശനാശം നേരിടുന്ന പെന്‍ഗ്വിനുകളെ കേപ്ടൗണിനു സമീപത്തുള്ള സൈമണ്‍സ്ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.പരിശോധനകള്‍ക്കൊടുവില്‍ പെന്‍ഗ്വിനുകളുടെ കണ്ണിനു ചുറ്റും തേനീച്ചകളെ കണ്ടെത്തിയതായി സംഘടന വ്യക്തമാക്കുന്നു. അപൂര്‍വമായ കാര്യമാണിതെന്നും ഇത്തരത്തില്‍ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറയുന്നു.

Related Topics

Share this story