Times Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടൻഹാമിനെതിരെ തകർപ്പൻ ജയവുമായി ചെൽസി, ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ബ്രൈറ്റൺ

 
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടൻഹാമിനെതിരെ തകർപ്പൻ ജയവുമായി ചെൽസി, ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ടോട്ടൻഹാമിനെതിരെ ചെൽസിയ്‌ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്.

തിയാഗോ സിൽവ, എങ്കോളോ കാന്റെ, അന്റോണിയോ റുഡിഗെർ എന്നിവരാണ് ചെൽസിയുടെ ഗോൾ വേട്ടക്കാർ.ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടൻഹാമിനെതിരെ തകർപ്പൻ ജയവുമായി ചെൽസി, ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ബ്രൈറ്റൺ ചെൽസി പൂർണ ആധിപത്യം പുലർത്തിയ പോരാട്ടത്തിൽ ടോട്ടൻഹാമിന് തിരിച്ചടിക്കാനായില്ല. ജയത്തോടെ അഞ്ചു മത്സരത്തിൽ നിന്നും 13 പോയിന്റുള്ള ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള ടോട്ടൻഹാം പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രൈറ്റൺ പരാജയപ്പെടുത്തി.

നീൽ മൗപ്പെ, ഡാനി വെൽബെക്ക് എന്നിവർ ബ്രൈറ്റണിനായി ഗോൾ നേടിയപ്പോൾ ജാമി വാർഡിയാണ് ലെസ്റ്റർ സിറ്റിയുടെ ആശ്വാസഗോൾ സ്വന്തമാക്കിയത്.

Related Topics

Share this story