Times Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആവേശകരമായ മത്സരത്തിനൊടുവിൽ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

 
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആവേശകരമായ മത്സരത്തിനൊടുവിൽ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആദ്യന്തം നാടകീയമായ മത്സരത്തിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമായിരുന്നു യുണൈറ്റഡ് രണ്ടു ഗോൾ തിരിച്ചടിച്ചത്.

മുപ്പതാം മിനുട്ടിൽ സൈദ് ബെൻറഹ്മയാണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്. എന്നാൽ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 35 ആം മിനുട്ടിൽ ഗോൾ നേടി സമനില പിടിച്ചു. നിശ്‌ചിത സമയത്തിൽ മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ജെസ്സെ ലിംഗാർഡിന്റെ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. എന്നാൽ അധികസമയത്ത് യുണൈറ്റഡ് പെനാൽറ്റി വഴങ്ങിയപ്പോൾ മത്സരം സമനിലയിലേക്ക് പോകുമോ എന്ന ആവേശമുയർത്തി. എന്നാൽ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ തകർപ്പൻ സേവ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു.

തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ യുണൈറ്റഡിന് വേണ്ടി ഗോൾ നേടി റൊണാൾഡോ മികച്ച പ്രകടനം കാഴ്ചവെച്ചു. ജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. 13 പോയിന്റ് തന്നെയുള്ള ചെൽസി, ലിവർപൂൾ എന്നിവരാണ് യഥാക്രമം പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്. പോയിന്റ് തുല്യമാണെങ്കിലും ടീമുകളുടെ ഗോൾ വ്യത്യാസമാണ് പട്ടികയിൽ സ്ഥാനം നിർണയിച്ചത്.

Related Topics

Share this story