Times Kerala

ടൂറിനായി നാലുപേര്‍ പോയത് ബഹിരാകാശത്തേക്ക്, മൂന്നു ദിവസത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ പിറന്നത് പുതിയ ചരിത്രവും .!!

 
ടൂറിനായി നാലുപേര്‍ പോയത് ബഹിരാകാശത്തേക്ക്, മൂന്നു ദിവസത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ പിറന്നത് പുതിയ ചരിത്രവും .!!

ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി സ്പേസ് എക്സ് പേടകത്തിൽ പുറപ്പെട്ട നാല് യാത്രികരും സുരക്ഷിതരായി ഭൂമിയിൽ തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് സംഘം സുരക്ഷിതരായി മടങ്ങിയെത്തിയത്. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06നാണ് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങിയത്.

അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജേര്‍ഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹിരാകാശ യാത്ര പൂര്‍ത്തീകരിച്ചത്. അർബുദത്തെ പൊരുതി ജയിച്ച ഹെയ്‌ലി ആർസിനെക്സ്, ജിയോ സയന്‍റിസ്റ്റായ സിയാന്‍ പ്രോക്റ്റര്‍ എന്നിവരാണ് സംഘത്തിലെ വനിത യാത്രികര്‍. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ.

Related Topics

Share this story