Times Kerala

ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നശേഷം എഞ്ചിനീയര്‍ തൂങ്ങിമരിച്ചു

 
ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നശേഷം എഞ്ചിനീയര്‍ തൂങ്ങിമരിച്ചു

ഗുര്‍ഗാന്‍: ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നശേഷം എഞ്ചിനീയര്‍ തൂങ്ങിമരിച്ചു. ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സീനിയര്‍ എഞ്ചിനീയറായ പ്രകാശ് സിങ്ങ്(55) ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വീട്ടിലുള്ള ആരെയും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിച്ചു. പോലീസ് എത്തി വീട് ബലമായി തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് പ്രകാശിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുടുംബം കൈകാര്യം ചെയ്യാന്‍ കഴിയാത്തതുമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.

Related Topics

Share this story