Times Kerala

ദമ്പതികളെ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച

 
ദമ്പതികളെ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച

ന്യൂഡൽഹി: നോർത്ത് ഡൽഹിയിൽ ദമ്പതികളെ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തി. കുട്ടികളുടെ മുമ്പില്‍വെച്ചാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.

മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഇവരുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കി. ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story