Times Kerala

ഹൃദയസൗഖ്യത്തിന് എളുപ്പവഴികൾ.!!

 
ഹൃദയസൗഖ്യത്തിന് എളുപ്പവഴികൾ.!!

ഹൃദയസൗഖ്യത്തിന് എളുപ്പവഴികൾ

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം.
ബീഫ്, പോർക്ക്, മട്ടൺ തുടങ്ങി, കൊഴുപ്പു കൂടിയ മാംസങ്ങൾ കഴിവതും ഒഴിവാക്കുക.

ഇറച്ചി കൂടിയേ കഴിയൂ എന്നുണ്ടെങ്കിൽ കോഴി, താറാവ് തുടങ്ങിയ പക്ഷികളുടെ മാംസമാണ് നല്ലത്.

ഇറച്ചി വറുത്തു കഴിക്കരുത്, വേവിച്ച് കഴിച്ചാൽ മതിയാകും.
മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങളാണ് ആരോഗ്യ അത്തിനു നല്ലത്. കഴിവതും കറിവച്ചു
മാത്രം കഴിക്കുക. വറുത്തും പൊരിച്ചും കഴിക്കാതിരിക്കുക,

ഊണിനോടൊപ്പം വേവിക്കാത്ത പച്ചക്കറി നിത്യവും കഴിക്കുക. വെള്ളരി, കക്കിരി,
കാരറ്റ്, തക്കാളി, സവാള തുടങ്ങിയവ സാലഡായി ഉപയോഗിക്കാം.

ചോറിന്റെ അളവ് കുറച്ച്, വേവിക്കാത്ത പച്ചക്കറികളുടെ അളവ് കൂട്ടുക.
മൊത്തത്തിൽ അമിതഭക്ഷണം പാടില്ല.

ഉപ്പ് പരമാവധി കുറയ്ക്കുക. ഉപ്പിന് പ്രത്യേക ഔഷധഗുണങ്ങളൊന്നുമില്ല.
നാര് കൂടുതലുള്ള പയറുവർഗങ്ങൾ, ക ടലവർഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ
ശീലമാക്കുക. ഇവ വറുത്തോ തോരൻ വച്ചോ കഴിക്കുന്നതിനേക്കാൾ കറിവച്ചു
കഴിക്കുന്നതാണ് നല്ലത്.

പഴവർഗങ്ങൾ ധാരാളം കഴിക്കുക. കീടനാശിനികളും രാസവളങ്ങളും
ചേരാത്തവയായാൽ നന്ന്. ജ്യൂസാക്കി കഴിക്കാതെ, നേരിട്ടു തിന്നുന്നതാണ് നല്ലത്.
മുട്ടയുടെ മഞ്ഞക്കരു പരമാവധി ഒഴിവാക്കുക.

ടെലിവിഷൻ കാണുമ്പോഴും വായിക്കുമ്പോഴും ചിപ്സ്, കോൺ തുടങ്ങിയ വറുത്തതും
ഉപ്പുകൂടിയതുമായ വസ്തുക്കൾ കഴിക്കുന്ന ശീലം നിർത്തണം.

ഐസ്ക്രീം, ചോക്ലേറ്റ്, കേക്ക്, പേസ്റ്ററി തുടങ്ങിയവ വളരെയധികം കൊഴുപ്പു
ചേർന്നവയാണ്. വയറ്റിനും ഇവ ദോഷം ചെയ്യും. ഇവ പാടേ ഒഴിവാക്കുകയാണ്
ബുദ്ധി.

ഊണിനോടൊപ്പം എപ്പോഴും പപ്പടം വേണമെന്ന നിർബന്ധം ഒഴിവാക്കുക. കൂടിയേ
കഴിയു എങ്കിൽ പപ്പടം ചൂട്ടുതിന്നാം. അപ്പോഴും ഉപ്പുകൂറയില്ലെന്നോർക്കുക.
പാലും പാലുൽപ്പന്നങ്ങളും പരമാവധി കുറയ്ക്കുക.

Related Topics

Share this story