Times Kerala

ഒമ്പതുമാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീർണിച്ച നിലയിൽ; കുഞ്ഞ് മരിച്ചത് പട്ടിണികിടനെന്ന് റിപ്പോർട്ട് , രക്ഷപ്പെട്ടത് രണ്ട് വയസ്സുകാരി‌ മാത്രം …

 
ഒമ്പതുമാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീർണിച്ച നിലയിൽ; കുഞ്ഞ് മരിച്ചത് പട്ടിണികിടനെന്ന് റിപ്പോർട്ട് , രക്ഷപ്പെട്ടത് രണ്ട് വയസ്സുകാരി‌ മാത്രം …

ബെംഗളൂരു ∙ ബാംഗ്ളൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്ത നിലയിൽ . അതെസമയം രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു . മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.എച്ച്.ശങ്കർ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്. മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ ചൊല്ലി കലഹിച്ച ശങ്കർ, വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു . പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ശങ്കർ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും അഞ്ച് പേരും ആത്മഹത്യ ചെയ്തിരുന്നു.

Related Topics

Share this story