Times Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

 
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി. മുംബൈ സാന്താക്രൂസിലെ ഏഴ് ലക്ഷം ച. അടി വിസ്തീര്‍ണമുള്ള റിലയന്‍സ് സെന്‍റര്‍ വില്‍ക്കാനോ വാടകക്ക് നല്‍കാനോ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്.

പിടിച്ചു നിൽക്കണമെങ്കിൽ ഏകദേശം 1500-2000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ അംബാനിയുടെ ആവശ്യം. നിലവില്‍ 18000 കോടി രൂപയാണ് റിലയന്‍സ് കാപ്പിറ്റലിന്‍റെ കടം. ഈ സാമ്പത്തിക വര്‍ഷം കടം 50 ശതമാനമെങ്കിലും കുറക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇടപാടുകള്‍ക്കായി അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍റ് ഏജന്‍സി ജെഎല്‍എല്ലിനെ റിലയന്‍സ് നിയോഗിച്ചു. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് കൂറ്റാന്‍ കെട്ടിടം.

Related Topics

Share this story