Nature

മുതലക്കൂട്ടില്‍ വീണ രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കംപോഡിയ: കംപോഡിയയിലെ സീയെം റീപ്പിൽ  മുതലക്കൂട്ടില്‍ വീണ രണ്ടുവയസ്സുകാരിയെ മുതലകൾ കൊന്നു.   രക്ഷിക്കാന്‍ ഇറങ്ങിയ പിതാവിന് ലഭിച്ചത് മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി പിതാവ് മുതലകളെ വളര്‍ത്തുന്ന കൂട്ടിലേക്ക് അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് രണ്ട് വയസ്സുകാരി  കയറിയത്.

കമ്പികള്‍ക്കിടയിലൂടെ കൂട്ടിലേക്ക് നുഴഞ്ഞുകയറിയ കുഞ്ഞിനെ മുതകള്‍ കടിച്ച് കീറുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവന്‍ പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങി തെരഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു.

രണ്ടുവയസുകാരിയുടെ ശരീരത്തിന്‍റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത്.

You might also like