Times Kerala

താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ

 
താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ

തല ചൂടാകുമ്പോള്‍ വിയര്‍പ്പും അഴക്കും പൊടിയും ചര്‍മത്തില്‍ അടിഞ്ഞാണ് താരന്‍ വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ

കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ സാധിക്കും.

മുട്ടയുടെ വെള്ളയുടെ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം. ഇവ തലയിൽ പുരട്ടുന്നത് താരൻ അകറ്റുക മാത്രമല്ല മുടി ബലമുള്ളതാക്കാനും സഹായിക്കും.

ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. താരൻ അകറ്റുക മാത്രമല്ല മുടി തഴച്ച് വളരാനും സഹായിക്കും

Related Topics

Share this story