തിരുവനന്തപുരം വികസന അതോറിറ്റിയില്‍ യു.ഡി.സി തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. നിലവില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ബയോഡാറ്റയും മാതൃ സ്ഥാപനത്തിന്റെ എന്‍.ഒ.സി.യും സഹിതം കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ നമ്പര്‍ 144 പ്രകാരം നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ആഗസ്റ്റ് 18 ന് വൈകിട്ട് മൂന്നിനകം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയ മാന്‍ഷന്‍, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഒരു ഒഴിവാണുള്ളത്. ഫോണ്‍ : 0471 – 2722748, 2722238. ഇ-മെയില്‍ [email protected]
