Times Kerala

കേരള സോഷ്യല്‍ സെന്റര്‍ ‘അ..ആ..ഇ..ഈ’ പരിപാടി സംഘടിപ്പിച്ചു

 
കേരള സോഷ്യല്‍ സെന്റര്‍ ‘അ..ആ..ഇ..ഈ’ പരിപാടി സംഘടിപ്പിച്ചു

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ മലയാളം മിഷനുമായി സഹകരിച്ചുകൊണ്ട് വായനദിന-വാരാചരണത്തിന്റെ ഭാഗമായി ‘അ..ആ..ഇ..ഈ’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ സി.ഇ.ഒ. പ്രശാന്ത് മങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ എ.കെ. ബീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

വായന, കൈയെഴുത്ത് , കവിതാലാപനം എന്നിവയില്‍ മത്സരങ്ങളും സംഘടിപ്പിച്ചു. നൂറോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ലൈബ്രറി സന്ദര്‍ശനം, പുസ്തകച്ചങ്ങാത്തം, വായനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഹ്രസ്വ പ്രഭാഷണവും സംഘടിപ്പിച്ചു.

Related Topics

Share this story